കാളികാവ് :കാളികാവ് ദേവീക്ഷേത്രത്തിൽ ഉത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി മനയത്താറ്റ് ഇല്ലത്ത് ദിനേശൻ നമ്പൂതിരി, മേൽശാന്തി അജയൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. രണ്ടാം ഉത്സവ ദിനമായ ഇന്ന് ക്ഷേത്രത്തിൽ പുലർച്ചെ അഷ്ടാഭിഷേകം, ത്രികാലപൂജ, രാവിലെ 8 ന് ശ്രീബലി, ശ്രീഭൂതബലി, കളഭാഭിഷേകം, 12.30 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6 ന് കുറവിലങ്ങാട് ചാമുണ്ടേശ്വരി ദേവീ ക്ഷേത്രത്തിൽ നിന്നും താലപ്പൊലി ഘോഷയാത്ര, രാത്രി ഭാഗവത് സേവ, കൊടിക്കീഴിൽ വിളക്ക് എന്നിവ നടക്കുമെന്ന് ക്ഷേത്രം ഉപദേശകസമിതി സെക്രട്ടറി എസ്.ആർ ഷിജോ അറിയിച്ചു.