
കോട്ടയം: ജില്ലയില്‍ 145 പേര്‍ക്കു കൂടി കൊവിഡ് . എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. 223 പേര്‍ രോഗമുക്തരായി. 2105 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 55 പുരുഷന്‍മാരും 69 സ്ത്രീകളും 21 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 25 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1381 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 445858 പേര്‍ കൊവിഡ് ബാധിതരായി. കോട്ടയം നഗരസഭയിലാണ് കൂടുതൽ രോഗികൾ -19. ചിറക്കടവ് - 11 പാറത്തോട്, വാഴപ്പള്ളി കടപ്ലാമറ്റം -7 എന്നിങ്ങനെയാണ് തദ്ദേശാടിസ്ഥാനത്തിലുളള കണക്ക്.