കോട്ടയം: റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ പുരസ്‌കാരം കിർഗിസ്ഥാൻ ചിത്രമായ ഷംബാല നേടി. കാടകലം (മലയാളം) പ്രത്യേക പരമാർശം കരസ്ഥമാക്കി. ഡോക്യൂമെന്ററി പ്രത്യേക പരാമർശം പിലാണ്ടി (മലയാളം ), മികച്ച ഹൃസ്വ ചിത്രം (യൂത്ത് ) അടവി (മലയാളം ), മികച്ച ഹൃസ്വ ചിത്രം (കുട്ടികൾ) ജീവനാശിനി (മലയാളം), മേരിയുടെ കണ്ടൽ ജീവിതം (മലയാളം പ്രകൃതി പുരസ്‌കാരം പ്രത്യേക പരാമർശം) എന്നിവയാണ് മലയാളത്തിൽ നിന്ന് ബഹുമതിക്ക് അർഹമായത് . മന്ത്രി വി.എൻ. വാസവൻ അവാർഡുകൾ വിതരണം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ ഡയറക്ടർ ജയരാജ്, സംവിധായകരായ സജിൻ ബാബു, പ്രദീപ് നായർ, സി. എം. എസ്. കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് സി. ജോഷ്വാ, ഡോ: അഭിലാഷ് എന്നിവർ പങ്കെടുത്തു.