തോട്ടയ്ക്കാട്: എസ്.എൻ.ഡി.പി.യോഗം 1518-ാം നമ്പർ തോട്ടക്കാട് ശാഖയുടെ നേതൃത്വത്തിൽ പത്ത്, പ്ലസ്ടു ക്ലാസ്സുകളിലെ കുട്ടികൾക്കായി സെമിനാർ സംഘടിപ്പിച്ചു. ചങ്ങനാശേരി യൂണിയൻ സെക്രട്ടറിയും, എച്ച്.ആർ ട്രെയിനറുമായ സുരേഷ് പരമേശ്വരൻ ക്ലാസ് നയിച്ചു. ശാഖാ പ്രസിഡന്റ് റെജി, കമ്മറ്റിയംഗം പ്രദീപ്, കുടുംബ യൂണിറ്റ് കൺവീനർ സുധാമണി എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.