stud

കോട്ടയം: യുക്രെനിയിൽ നിന്ന് മടങ്ങിയെത്തിയ മലയാളി വിദ്യാർത്ഥികൾക്ക് അവിടെ തുടർ പഠനം തുടരാൻ കഴിയാത്ത സാഹചര്യത്തിൽ കേരളത്തിൽ തുടർപഠനത്തിന് സൗകര്യം ഉറപ്പാക്കണമെന്നും അതിന് സാങ്കേതികമായ നടപടി ക്രമങ്ങൾ തടസമാകാൻ പാടില്ലെന്നും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. യുക്രെനിൽ പഠിക്കാൻ എടുത്ത വിദ്യാഭ്യാസ വായ്പ പഠനം മുടങ്ങിയതിനാൽ പ്രതിസന്ധിയിലായിരിക്കുകയാണ്. വായ്പ തിരിച്ചടയ്ക്കാൻ നടപടി സ്വീകരിക്കണം. ബാങ്ക് വായ്പ എഴുതിത്തള്ളുന്നതു സംസ്ഥാന സർക്കാരിന് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കാൻ ഇടയുള്ളതിനാൽ അതിന് കേന്ദ്രസഹായം തേടണം. ആവശ്യമെങ്കിൽ സർവകക്ഷി നിവേദക സംഘം ഡൽഹിക്കു പോകണം.