ചങ്ങനാശേരി: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ പെരുന്ന കുരിശുംമൂട്ടിൽ വീട്ടിൽ ജാക്‌സൺ (27) പിടിയിലായി. മൊബൈൽ ഫോണിലൂടെ സ്ത്രീയെ വിളിച്ച് അസഭ്യം പറഞ്ഞ കേസിലാണ് അറസ്റ്റിലായത്. കുടമാളൂർ ഭാഗത്ത് ഒരു വീട്ടിൽ ഇയാൾ ഉണ്ടെന്ന് അറിഞ്ഞ് അറസ്റ്റ് ചെയ്യാൻ എത്തിയപ്പോൾ മുറിക്കകത്ത് കയറി ഇയാൾ കൈയുടെ ഞരമ്പ് മുറിച്ചതായി പൊലീസ് പറഞ്ഞു. തുടർന്ന് ഇയാളെ പിടികൂടി ചികിത്സ നൽകിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി. പിടികൂടാൻ ശ്രമിക്കുന്നതിനിടെ സ്റ്റാൻലിയെന്ന പൊലീസുകാരന് പരിക്കേറ്റു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് പ്രതി.