പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിലെ കർഷക കൂട്ടായ്മയായ ചിറക് കാർഷിക ലേലവിപണിയുടെ വാർഷിക പൊതുയോഗം സംഘം പ്രസിഡന്റ് വി.ആർ.മധുകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. വരവുചെലവുകണക്കും റിപ്പോർട്ടും സംഘം സെക്രട്ടറി ജോർജ് ജോസഫ് മൊണോലിസ അവതരിപ്പിച്ചു. ഭാരവാഹികളായി വി.ആർ.മധുകുമാർ (പ്രസി.), ടി.ടി.മൈക്കിൾ തൊട്ടിപ്പാട്ട് (വൈ.പ്രസി.), പി.എം.ജോൺ പന്തിരുവേലിൽ (ജന.സെക്ര.), രാധാമോഹൻ (ജോ.സെക്ര.), ഒ.എം.അബ്ദുൾകരീം (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു. കമ്മിറ്റിയംഗങ്ങളായി ഒ.ടി.തോമസ് ഒരപ്പാഞ്ചിറ, മഞ്ജു മനീഷ് വട്ടക്കാവുങ്കൽ, ശശിധരൻ നായർ പുന്നക്കുഴി, വി.എൻ.കരുണാകരൻ നായർ വടക്കയിൽ, വിജയപ്പൻ നായർ വള്ളിയിൽ, പ്രജിത് പുലയന്മാക്കൽ, മാത്തുക്കുട്ടി മണ്ണൂർ, ഷിബു വയലിൽ, മുകേഷ് മുരളി തുിയിൽ, ഫിലിപ്പ് മാണി ഉള്ളായത്തിൽ, കെ.എൻ.ചന്ദ്രദാസ് കൊച്ചോലിൽ, ബാലകൃഷ്ണൻ നായർ തുത്തിൽ, ബീന ജി.നായർ, മോഹൻ റാം ഈഴവർവയലിൽ, കെ.കെ.സന്തോഷ്‌കുമാർ സ്രായിപ്പള്ളിൽ എന്നിവരെയും തിരഞ്ഞെടുത്തു.