ഉരുളികുന്നം: ഐശ്വര്യഗന്ധർവസ്വാമി ഭദ്രകാളിക്ഷേത്രത്തിൽ 17ന് മീനപ്പൂര ഉത്സവം നടത്തും. മേൽശാന്തി നാരായണമംഗലം വാസുദേവൻ മൂസത് കാർമ്മികത്വം വഹിക്കും. രാവിലെ 9.30ന് ഭദ്രകാളിനടയിൽ പൊങ്കാല, 11ന് പ്രസാദമൂട്ട്. മൂലക്ഷേത്രമായ ഉരുളികുന്നം ഊരകത്ത് ക്ഷേത്രത്തിൽ 19ന് കലശവാർഷിക ഉത്സവം നടത്തുമെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു.