കോട്ടയം: കഴിഞ്ഞ അദ്ധ്യയനവർഷം ബികോം, പ്ലസ് ടു (കൊമേഴ്‌സ് ) പരീക്ഷകളിൽ മികച്ച വിജയം നേടിയ കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പത്ത് കുട്ടികളെ വീതം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ.) കോട്ടയം ബ്രാഞ്ച് ആദരിക്കുന്നു. പരീക്ഷകളിൽ മികച്ച വിജയം നേടിയവർ 17നകം മാർക്ക് ലിസ്റ്റ് kottayam@icai.org എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം.