
കോട്ടയം: പുതിയ ജില്ല കോടതി സമുച്ചയത്തിന് ഭരണാനുമതി ലഭിച്ചു. സബ് ജയിലിനു പിറകിലായി ഒരേക്കർ എൺപത്തിയേഴ് സെന്റ് സ്ഥലത്താണ് നിർമ്മാണം. 11 നിലകളാണുണ്ടാവുക. നിലവിൽ കളക്ടറേറ്റ് കെട്ടിടത്തിലാണ് 16 കോടതികൾ പ്രവർത്തിക്കുന്നത്. ഹാൾ, ലൈബ്രറി, ക്ലർക്ക് ഹാൾ തുടങ്ങിയ സൗകര്യവുമുള്ളതായിരിക്കും പുതിയ സമുച്ചയം. രണ്ടു നിലകളിലായി പാർക്കിംഗ് സംവിധാനവുമൊരുക്കും. 91 കോടി രൂപയ്ക്കാണ് ഭരണാനുമതി. 60 ശതമാനം ഫണ്ട് കേന്ദ്ര സർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരുമാണ് വഹിക്കുക. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ബെന്നി കുര്യൻ സമർപ്പിച്ച റിട്ട് ഹർജിയെ തുടർന്നാണ് ഭരണാനുമതി ലഭിച്ചത്.