പാലാ: മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂണിയൻ വിദ്യാഭ്യാസ ധനസഹായ വിതരണം നടത്തി. കേന്ദ്ര സാമൂഹിക നീതി വകുപ്പിന്റെ ദേശീയ ഭിന്നശേഷി ശാക്തീകരണ പുരസ്‌കാരം ലഭിച്ച പുല്ലപ്പള്ളി കരയോഗത്തിലെ രശ്മി മോഹൻ, കേരള യൂണിവേഴ്‌സിറ്റി എം.എ. ആർക്കിയോളജി ഒന്നാംറാങ്ക് നേടിയ ആതിര എസ് എന്നിവരെയും അനമോദിച്ചു. എൻ.എസ്.എസ് പ്രതിനിധി സഭാ മെമ്പർ ഡോ.ബി.വേണഗോപാൽ കൊവിഡ് ജാഗ്രത ക്ലാസ് നയിച്ചു. സമ്മേളനം യൂണിയൻ പ്രസിഡന്റ് സി.പി ചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാമപുരം പി.എസ് ഷാജികുമാർ, സെക്രട്ടറി ഉഴവൂർ വി.കെ രഘുനാഥൻ നായർ, എ.കെ സരസ്വതിയമ്മ, അജിത്ത് സി.നായർ ഉള്ളനാട്, കെ.എൻ സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.