
കോട്ടയം: ദീർഘകാലത്തിന് ശേഷം നൂറിൽ താഴെ പ്രതിദിന കൊവിഡ് കണക്ക്. 87 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 87 പേർക്കും സമ്പർക്കം മുഖേനയാണ് . 149 പേർ രോഗമുക്തരായി. 1869 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 60 വയസിനു മുകളിലുള്ള 13 പേർക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 1320 പേരാണ് ചികിത്സയിലുള്ളത്. ആകെ 445946 പേർ കൊവിഡ് ബാധിതരായി. 443335 പേർ രോഗമുക്തി നേടി. കോട്ടയം-7, വാഴപ്പള്ളി- 6, ചിറക്കടവ് -5, പാലാ, പാറത്തോട് -4, മണിമല, മാടപ്പള്ളി, അതിരമ്പുഴ, ചങ്ങനാശേരി കരൂർ, വാഴൂർ-3 എന്നിങ്ങനെയാണ് തദ്ദേശാടിസ്ഥാനത്തിലുള്ള കണക്ക്.