jagratha

കോട്ടയം: ഉഷ്‌ണതരംഗം/സൂര്യാഘാതം/സൂര്യാതപം ജാഗ്രത മുന്നറിയിപ്പ് നിലനിൽക്കുമ്പോൾ പൊതുജനങ്ങൾ പാലിക്കേണ്ട ജാഗ്രതനിർദേശങ്ങൾ

1. കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകൾ അനുസരിക്കുക.

2. രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെയുള്ള സമയമെങ്കിലും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

3. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കൈയില്‍ കരുതുക.

4. പരമാവധി ശുദ്ധജലം കുടിക്കുക. മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

5. കഴിയുന്നതും അയഞ്ഞ, ഇളം നിറമുള്ള പരുത്തി വസ്ത്രങ്ങള്‍ മാത്രം ധരിക്കുക.

6. പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തുക.

7. അങ്കണവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ ശ്രദ്ധിക്കണം.

8. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, അവശർ തുടങ്ങിയവർ സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.

9. തൊഴിലാളികൾക്ക് ഉചിതമായ വസ്ത്രധാരണത്തിനും വിശ്രമത്തിനും അനുവാദം നൽകണം.

11. മാദ്ധ്യമപ്രവർത്തകരും പൊലീസുകാരും ഈ സമയത്ത് നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.

12. യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്.

13. കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിക്കുക.

14. മൃഗങ്ങൾക്കും പക്ഷികൾക്കും ശുദ്ധജല ലഭ്യത ഉറപ്പാക്കുക.

15. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.

16. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക.

17. കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

18. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക. മുഖ്യധാര മാദ്ധ്യമങ്ങളിലൂടെ വരുന്ന സന്ദേശങ്ങൾ പാലിക്കുക.

19. അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.