
കോട്ടയം: കേരളാ കോൺഗ്രസ് സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് സെപ്തംബർ 3ന് നടത്താൻ ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. ആഗസ്റ്റ് 24ന് തിരഞ്ഞെടുക്കപ്പെട്ട പുതിയ സംസ്ഥാന കമ്മറ്റി നിലവിൽ വരും. സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് സെപ്തംബറിലാണ്. കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പി.സി.തോമസ്, മോൻസ് ജോസഫ് എം.എൽ.എ, ജോയി ഏബ്രഹാം, ടി.യു കുരുവിള, കെ.ഫ്രാൻസീസ് ജോർജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ, ജോസഫ് എം പുതുശ്ശേരി, മാത്യു സ്റ്റീഫൻ, ഷിബു തെക്കുംപുറം, അറക്കൽ ബാലകൃഷ്ണപിള്ള, വിക്ടർ ടി തോമസ്, സജി മഞ്ഞക്കടമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.