
കോട്ടയം: എം.ജി യൂണിവേഴ്സിറ്റിയിൽ നടന്ന കോഴ വിവാദത്തിലെ അന്വേഷണം വി.സിയെ ഏൽപ്പിച്ചത് പ്രതിയെ രക്ഷിക്കാനാണെന്ന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. സർവകലാശാലയിൽ നടക്കുന്ന സംഭവങ്ങളെ സംബന്ധിച്ച് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ വിജിലൻസ് അന്വേഷിക്കണം.അല്ലാത്ത പക്ഷം പൊതുജനങ്ങളെ അണിനിരത്തി കോൺഗ്രസ് പ്രത്യക്ഷ സമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽസിയുടെ അറസ്റ്റ് മഞ്ഞുമലയുടെ ഒരു ഭാഗം മാത്രമാണ്. കെ.റ്റി ജലീൽ നടത്തിയ മാർക്ക് ദാനത്തിൽ വിജയിച്ച 116 കുട്ടികളിൽ ഒരാൾ പോലും സർട്ടിഫിക്കറ്റ് തിരികെ നൽകിയിട്ടില്ല. ഇതിനെതിരെ നടപടി സ്വീകരിക്കാൻ അധികാരികൾക്ക് ഭയമാണെന്നും നാട്ടകം സുരേഷ് പറഞ്ഞു.