അയ്മനം: കഥകളി ആരാധകരുടെ കൂട്ടായ്മയായ ആസ്വാദക വേദിയുട ആഭിമുഖ്യത്തിൽ അയ്മനം നരസിംഹ സ്വാമി ക്ഷേത്രാങ്കളത്തിൽ മാത്തൂർ ഗോവിന്ദൻകുട്ടി അനുസ്മരണവും, ദുര്യോധനവധം കഥകളിയും നടന്നു. ദുര്യോധനനായി കലാമണ്ഡലം സോമനും, ദുശ്ശാസനനായി കലാമണ്ഡലം ഹരി ആർ. നായരും കൃഷ്ണനായി പീശപ്പള്ളി രാജീവനും, രൗന്ദ്രഭീമനനായി കലാമണ്ഡലും കൃഷ്ണകുമാറും അരങ്ങിലെത്തി. ഡോ.കെ.എൻ വിശ്വനാഥൻ നായർ കളിവിളക്ക് തെളിയിച്ചു. ഡോ.പി.വി വിശ്വനാഥൻ നമ്പൂതിരി മാത്തൂർ ഗോവിന്ദൻകുട്ടി അനുസ്മരണ പ്രഭാഷണം നടത്തി. ജയകുമാർ അയ്മനം ഗോപീകൃഷ്ണൻ വടക്കേടത്ത്, വി.പി ശ്രീ രാമൻ, എം.വി.പി കൈമൾ തുടങ്ങിയവർ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകി.