para

പീരുമേട്: ഇടുക്കിയിലെ പ്രധാന ടൂറിസം കേന്ദ്രമായി വളർന്നുവരുന്ന പരുന്തുംപാറയിൽ അമിനിറ്റി സെന്ററും ഷോപ്പിംഗ് കോംപ്ലക്‌സും നിർമിക്കുന്നതിന് പത്തുകോടി രൂപ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചു. പ്രകൃതിമനോഹരമായ പരന്തുംപാറയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം കൂടിവരികയാണ്. എന്നാൽ അടിസ്ഥാന സൗകര്യ പ്രശ്‌നം പരുന്തുംപാറയുടെ വളർച്ചക്ക് തടസമായിരുന്നു. അമിനിറ്റി സെന്ററും ഷോപ്പിംഗ് കോംപ്ലക്‌സും നിർമ്മിക്കുന്നതോടെ സഞ്ചാരികളെ ആകർഷിക്കുന്നതിന് കഴിയും. കോടമഞ്ഞും തണുത്ത കാറ്റും പരുന്തുംപാറയിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. ഒട്ടേറെ സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. മൊട്ടക്കുന്നുകളും പരന്നുകിടക്കുന്ന വിശാലമായ പ്രദേശവും ടാഗോർ ഹെഡ്ഡും വിനോദ സഞ്ചാരികളെ ആഘർഷിക്കുന്ന ഘടകമാണ് .