p-k-lalu-

നീണ്ടൂർ: ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ആൾ മുങ്ങി മരിച്ചു. നീണ്ടൂർ പ്രാവട്ടം പുല്ലുകുന്നേൽ പി.കെ ലാലു (52) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 12.30ഓടെ കളത്തൂർ ഭഗവതി ക്ഷേത്രക്കുളത്തിലായിരുന്നു സംഭവം. സമീപത്തെ കരയോഗ കെട്ടിടത്തിലെ പുരയിടത്തിൽ നിന്നും വിറക് ശേഖരിച്ചശേഷം, കുളിക്കാനിറങ്ങിയപ്പോൾ കാൽവഴുതി വീഴുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷാജി കുമാറിന്റെ നേതൃത്വത്തിലുള്ള സേനയും സ്‌കൂബാ ടീമും തെരച്ചിൽ നടത്തി ലാലുവിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ആശ. മക്കൾ: അമലു, അമൽ. മരുമകൻ: മനു. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് വീട്ടുവളപ്പിൽ.