വൈക്കം : എസ്.എൻ.ഡി.പി യോഗം ചെമ്മനത്തുകര 113-ാം നമ്പർ ശാഖയിലെ ഗുരുകുലം കുടുംബ യുണി​റ്റിന്റെ ആഭിമുഖ്യത്തിൽ കേരള നവോത്ഥാനത്തിന് നാന്ദി കറിച്ച് ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് നടത്തിയ ശിവലിംഗ പ്രതിഷ്ഠയുടെ 134-ാം മത് വാർഷികവും ചരിത്ര പ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തിന്റെ 98-ാം മത് വാർഷികവും ആഘോഷിച്ചു. പീതാംബരൻ കൊണ്ടിച്ചിറയുടെ വസതിയിൽ ചേർന്ന സമ്മേളനം ശാഖാ പ്രസിഡന്റ് വി.വി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.ദീപക് അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ ഗുരു വിചാര കേന്ദ്രം ഡയറക്ടർ അഡ്വ രമണൻ കടമ്പറ മുഖ്യ പ്രഭാഷണം നടത്തി. ശാഖാ കമ്മ​റ്റിയംഗം രഞ്ജിത്ത് കറുകത്തല, മുൻ ചെയർമാൻ വൈക്കം നാണപ്പൻ, കാവടി സംഘം സെക്രട്ടറി അജയകുമാർ ടി, കമ്മ​റ്റിയംഗം അർച്ചന സുധാകരൻ എന്നിവർ പ്രസംഗിച്ചു. ഗുരുപൂജയും സമൂഹ പ്രാർത്ഥനയും നടത്തി