തലയോലപ്പറമ്പ് : വടയാർ പട്ടികജാതി സഹകരണ സംഘത്തിന്റ ആഭിമുഖ്യത്തിൽ വടയാർ പുത്തൻപാലം മുട്ടുങ്കലിൽ ഇ ഡിജി​റ്റൽ പോയിന്റ് ആരംഭിച്ചു. തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എൻ.ഷാജിമോളുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡിജി​റ്റൽ പോയിന്റിന്റെ ഉദ്ഘാടനം സി.കെ. ആശ എം.എൽ.എ നിർവഹിച്ചു . ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്.ശരത്, കോട്ടയം സഹകരണ ജോയിന്റ് രജിസ്ട്രാർ എൻ.അജിത്ത്കുമാർ , തലയോലപ്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനി ചെള്ളാങ്കൽ, സംഘം പ്രസിഡന്റ് സി.എൻ.സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രുതിദാസ് , പഞ്ചായത്ത് അംഗങ്ങളായ എം.ടി.ജയമ്മ, കെ.അശിഷ്, സേതു ലക്ഷ്മി അനിൽകുമാർ, എസ് എസി എസ് ടി കോട്ടയം അസിസ്​റ്റന്റ് രജിസ്ട്രാർ എസ്.വിനോദ് കുമാർ , വൈക്കം അസിസ്​റ്റന്റ് രജിസ്ട്രാർ ഇൻചാർജ് എ.എസ്.സിമി, സഹകരണ ഇൻസ്‌പെക്ടർ പി.ഷീല , സെക്രട്ടറി അജിതാമോൾ പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.