കുമരകം : സംസ്ഥാന സർക്കാരിന്റെ രണ്ടാം 100 ദിന പദ്ധതിയുടെ ഭാഗമായി നടത്തുന്ന കിഴങ്ങ് വിള കൃഷിയ്ക്ക് കുമരകം വടക്കുംഭാഗം സർവീസ് സഹകരണ ബാങ്കിൽ തുടക്കമായി. ചേന, ചേമ്പ് നടീൽ ബാങ്ക് പ്രസിഡന്റ് ഫിലിപ്പ് സ്‌കറിയ പെരുമ്പളത്തുശ്ശേരിൽ, ഭരണസമിതി അംഗങ്ങളായ എം.എൻ.ഗോപാലൻ ശാന്തി, ജേബു മാത്യു, ബാബു ടി.എ, കുഞ്ഞുമോൻ കെ.ജെ, സെക്രട്ടറി മിനിമോൾ കെ.പി, ദിനു ദിവാകരൻ എന്നിവർ ചേർന്ന് നിർവഹിച്ചു.