വൈക്കം : പ്രാഥമിക വിദ്യാഭ്യാസം നൽകിയ സ്‌കൂളും,​ അദ്ധ്യാപകരുടെ സ്‌നേഹ വാൽസല്യവും ഒരു കാലത്തും മനസിൽ നിന്ന് മാഞ്ഞ് പോകില്ലെന്ന് അഡ്വ.തോമസ് ചാഴികാടൻ എം.പി പറഞ്ഞു. കൊതവറ സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് എൽ.പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷവും,​ സെന്റ് സേവ്യേഴ്‌സ് ഹോസ്പിറ്റലിന്റെ കനകജൂബിലി ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂൾ മാനേജർ ഫാ.ജോഷി വേഴപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി പൂർവ അദ്ധ്യാപകരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ രഞ്ജിത്ത് മുതിർന്ന വിദ്യാർത്ഥികളെ ആദരിച്ചു. തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ബി.എൽ സെബാസ്റ്റ്യൻ എൻഡോവ്മെന്റ് വിതരണം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ.ഒ.രമാകാന്തൻ,​ പ്രഥമാദ്ധ്യാപിക എം.എ ലൂസി, സിസ്​റ്റർ ലിസി തെരേസ് , വാർഡ് മെമ്പർ ഷീജ ഹരിദാസ്, കെ.വി.ഉദയപ്പൻ, ഭൈമി വിജയൻ, കെ.ബിനിമോൻ, ജെൽസി സോണി, സേവ്യർ പള്ളിപ്പറമ്പ്, കെ.സി.പ്രസേനൻ, സുനിൽ മൂലക്കരി, കുര്യക്കോസ് ദാസ്, സേവ്യർ തുരത്തേൽ എന്നിവർ പ്രസംഗിച്ചു.