കോട്ടയം: തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തിൽ ഉത്സവം ഇന്ന് കൊടിയേറും. 24ന് ആറാട്ടോടെ സമാപിക്കും.രണ്ടു വർഷത്തെ കൊവിഡ് നിയന്ത്രണത്തിനു ശേഷം ഉത്സവത്തെ വരവേൽക്കാൻ കാത്തിരിക്കുകയാണ് ഭക്തർ.

വൈകിട്ട് 7ന് തന്ത്രി താഴ്മൺമഠം കണ്ഠര് മോഹനരരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ്.7.30ന് വെടിക്കെട്ട്. 8ന് സഹകരണ രജിസ്ടേഷൻ മന്ത്രി വി.എൻ.വാസവൻ സമ്മേളനവും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കലാപരിപാടികളും ഉദ്ഘാടനം ചെയ്യും. നവീകരിച്ച നാല് ഗോപുരങ്ങളുടെ സമർപ്പണം ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപൻ നിർവഹിക്കും. 9.30ന് അനൂപ് ശങ്കർ ആന്റ് പാർട്ടിയുടെ ഗാനമേള പള്ളിവേട്ട ദിവസമായ 23ന് വൈകിട്ട് 4നാണ് തിരുനക്കര പകൽപൂരം. പത്മശ്രീ ജയറാമും 111 കലാകാരന്മാരും ചേർന്ന സ്പെഷ്യൽ പഞ്ചാരിമേളം. 22 ആനകൾ അണിനിരക്കും.

.