കോട്ടയം: കളക്ട്രറ്റ് വളപ്പിൽ ജില്ലാ ട്രഷറിക്ക് സമീപം മാലിന്യത്തിന് തീപിടിച്ചു. ഇന്നലെ രാവിലെ 9നായിരുന്നു സംഭവം. ജില്ലാ ട്രഷററിയുടെ സ്റ്റാമ്പ് ഡിപ്പോയ്ക്കു സമീപത്തെ ട്രാൻസ്‌ഫോമറിനു ചുവട്ടിൽ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾക്കാണ് തീപിടിച്ചത്. അഗ്‌നിശമനസേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. തീ പിടിച്ച മാലിന്യങ്ങൾക്ക് സമീപത്തായി ട്രാൻസ്‌ഫോമറും, കളക്ടറേറ്റിലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഷെഡുമുണ്ട്. ട്രാൻസ്‌ഫോമറിലേയ്ക്കു തീ പടരാതിരുന്നത് വലിയ അപകടം ഒഴിവായി.