കോട്ടയം: നാട്ടകം ഗവൺമെന്റ് പോളിടെക്‌നിക് കോളേജിൽ ലക്ചറർ തസ്തികയിൽ താത്കാലിക നിയമനത്തിന് 17ന് രാവിലെ 11ന് അഭിമുഖം നടക്കും. ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗിൽ ഒന്നാം ക്ലാസ് ബിരുദമുള്ളവർക്ക് പങ്കെടുക്കാം. യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ: 0481 2361884.