പാലാ: ഓർമ്മ നഷ്ട്ടപ്പെട്ട് അലഞ്ഞുതിരിഞ്ഞു നടന്ന ജാർഖണ്ഡ് സ്വദേശിയായ യുവാവ് മരിയസദനത്തിന്റെ സ്‌നേഹകരങ്ങളിൽ നിന്നു നാട്ടിലേക്ക് മടങ്ങി.
ജാർഖണ്ഡുകാരനായ സുമൻ ഹേംറാം (30) നെ ബന്ധുക്കളെത്തി മരിയസദനത്തിൽ നിന്നും ഇന്നലെ തിരികെ കൊണ്ടുപോയി.
പാലാ നഗരപരിസരത്ത് നല്ല സമറായാൻ സെമിനാരിയിൽ അതിക്രമിച്ചു കയറുകയും മാനസികാസ്വസ്യം പ്രകടിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മരിയസദനത്തിൽ എത്തിക്കുകയായിരുന്നു.
പിന്നിടുള്ള അന്വേഷണത്തിൽ ഇയാളുടെ ബന്ധുക്കളെ കണ്ടെത്തി വിവരമറിയിച്ചു. മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫ്, അഡ്മിനിസ്‌ട്രേറ്റർ നിഖിൽ സെബാസ്റ്റ്യൻ, ജനമൈത്രി പോലീസിലെ എ.റ്റി. ഷാജി, ആരണ്യൻ മോഹൻ, സെമിനാരി ഡയറക്ടർ ഫാ.ജോസഫ് നരിതൂക്കിൽ എന്നിവരുടെ സാന്നിധ്യത്തിൽ സുമൻ ഹേംറാമിനെ ബന്ധുക്കൾ കൂട്ടിക്കൊണ്ടുപോയി.