പാലാ: ആയുരാരോഗ്യ സൗഖ്യത്തിനും രോഗശമനത്തിനും തൈല(എണ്ണ) സമർപ്പണം ഉത്തമമാണെന്ന് സാമവേദി തോട്ടം ശിവകരൻ നമ്പൂതിരി പറഞ്ഞു. കടപ്പാട്ടുർ ക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായുള്ള ഭക്തരുടെ എണ്ണ സമർപ്പണ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെ രാവിലെ ക്ഷേത്രസന്നിധിയിൽ നടന്ന എണ്ണസമർപ്പണ ചടങ്ങ് എൻ.എസ്.എസ് നായകസഭാംഗവും കടപ്പാട്ടുർ ദേവസ്വം പ്രസിഡന്റുമായ സി.പി ചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. സാജൻ ജി ഇടച്ചേരിൽ, എസ്.ഡി സുരേന്ദ്രൻ നായർ, സിജു സി.എസ്, വി മുരളീധരൻ നായർ, അനൂപ് എസ് നായർ, വിനിൽ വി നായർ, ഗോപാലകൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു. ആറാട്ട് ദിവസം വരെ ഭക്തർക്ക് എണ്ണ സമർപ്പിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു