കൊടുങ്ങൂർ: വാഴൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ മറ്റപ്പള്ളി നിരപ്പേൽ റോഡ് യാഥാർത്ഥ്യമായി. ഉയർന്ന പ്രദേശമായ ഇവിടെ താമസിക്കുന്ന പത്തോളം കുടുംബങ്ങളുടെ പതിറ്റാണ്ടുകളുടെ ദുരിതത്തിനാണ് ഇതോടെ പരിഹാരമായത്. മുൻ പഞ്ചായത്ത് പ്രസിഡന്റ് തഴയ്ക്കൽ ജോസഫിന്റെ കുടുംബാംഗങ്ങൾ റോഡിന് വേണ്ടി സ്ഥലം വിട്ടുനൽകിയത്തോടെ റോഡ് യാഥാർത്ഥ്യമാവുകയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി, പഞ്ചായത്തംഗം ജിജി നടുവത്താനി ,മുൻ അംഗം സൻ ജോ ആന്റണി എന്നിവരുടെ ശ്രമഫലമായാണ് റോഡ് യാഥാർത്ഥ്യമായത് .