മരങ്ങാട്ടുപിള്ളി: ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം 16 മുതൽ 18 വരെ നടക്കും. 16ന് 5.30ന് ഗണപതിഹോമം, ദീപാരാധന, ഭജന, 17ന് പ്രസിദ്ധമായ പൂരം ഇടി, കലം കരിയ്ക്കൽ എന്നിവയും നടക്കും. 18ന് ക്ഷേത്രം തന്ത്രി മുണ്ടക്കൊടി വിഷ്ണു നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കലശപൂജ, കലശാഭിഷേകം. തുടർന്ന് പ്രസാദമൂട്ട്. വൈകിട്ട് ദീപാരാധന, ഭജന, കളമെഴുത്തും പാട്ടും.