strike

കോട്ടയം: 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചാരണാർത്ഥം സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിലുള്ള ജാഥ ഇന്ന് വൈകുന്നേരം 5ന് വൈക്കത്തുനിന്ന് ആരംഭിക്കും. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി.ബിനുവാണ് ജാഥാ ക്യാപ്റ്റൻ. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ് ജാഥയുടെ ഉദ്ഘാടനം നിർവഹിക്കും. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അദ്ധ്യക്ഷത വഹിക്കും. അഡ്വ.റെജി സക്കറിയാ, അഡ്വ. വി.കെ. സന്തോഷ്‌കുമാർ, വി.പി കൊച്ചുമോൻ, വി.കെ സുരേഷ് കുമാർ, പി.വി പ്രസാദ് തുടങ്ങിയവർ പങ്കെടുക്കും. ജില്ലയിലെ സ്വീകരണം ഏറ്റുവാങ്ങി 18ന് കോട്ടയം തിരുനക്കരയിൽ ജാഥ സമാപിക്കും.