പാലാ: ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങൾ ജീവിതത്തിൽ പ്രതിഷ്ഠിക്കാൻ ശ്രീനാരായണ സമൂഹത്തിന് കഴിയണമെന്ന് എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ ചെയർമാൻ എം.ബി ശ്രീകുമാർ പറഞ്ഞു. മല്ലികശ്ശേരി 4035ാം നമ്പർ ശാഖാ ഗുരുദേവക്ഷേത്രത്തിലെ നാലാമത് പ്രതിഷ്ഠാദിന മഹോത്സവ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മല്ലികശ്ശേരി ശാഖാ പ്രസിഡന്റ് ഇ.കെ. രാജൻ ഈട്ടിക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ക്ഷേത്രം തന്ത്രി ശ്രീനാരായണ പ്രസാദ് അനുഗ്രഹ പ്രഭാഷണം നടത്തി. മീനച്ചിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗം രാമപുരം സി.റ്റി. രാജൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത്മൂവ്‌മെന്റ് മീനച്ചിൽ യൂണിയൻ കൗൺസിലർ കെ.ആർ സൂരജ് പാലാ, മല്ലികശേരി ശാഖാ നേതാക്കളായ കെ.കെ വാസൻ കുറുമാക്കൽ, റ്റി.എൻ. കുട്ടപ്പൻ താന്നിക്കൽ, വനിതാസംഘം മീനച്ചിൽ യൂണിയൻ കൗൺസിലർ കുമാരി ഭാസ്‌കരൻ, അൻസു ഷിജു, ബിന്ദു പ്രദീപ്, അഭിജിത്ത് ശാന്തി, മനു മോഹനൻ, അജിത്ത് കലേഷ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിഷ്ഠാദിന മഹോത്സവ ഭാഗമായി നടത്തിയ വിശേഷാൽ പൂജകളിൽ നിരവധി ഭക്തർ പങ്കെടുത്തു. തുടർന്ന് പ്രസാദമൂട്ട് നടന്നു.