കോട്ടയം: ഗുരുധർമ്മ പ്രചരണസഭ കരീമഠം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ധർമ്മ മീമാംസ പരിഷത്തും യൂണിറ്റിന്റെ വാർഷിക പൊതുയോഗവും നടന്നു. ധർമ്മ മീമാംസ പരിഷത്ത് സഭ കേന്ദ്രസമിതി അംഗം കെ.കെ സരളപ്പൻ കുമരകം ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂർ സഭ മണ്ഡലം പ്രസിഡന്റ് ഷൈലജ പൊന്നപ്പൻ അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി മഠം ബ്രഹ്മവിദ്യാലയത്തിന്റെ കനകജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ കമ്മറ്റി സഭ വൈസ് പ്രസിഡന്റ് പ്രസന്നൻ കരീമഠം നിർവഹിച്ചു. ശിവഗിരി തീർത്ഥാടനം നവതി ആഘോഷം ഏറ്റുമാനൂർ സഭ മണ്ഡലം സെക്രട്ടറി എം.കെ രംഗൻ ഉദ്ഘാടനം ചെയ്തു. കരീമഠം യൂണിറ്റ് സഭ പ്രസിഡന്റ് അശോകൻ കരീമഠം സ്വാഗതവും കരീമഠം യൂണിറ്റ് സഭ വൈസ് പ്രസിഡന്റ് കെ.എം ഗോപാലൻ നന്ദിയും പറഞ്ഞു. യൂണിറ്റ് ഭാരവാഹികളായി അശോകൻ കരീമഠം ( പ്രസിഡന്റ്), പി.കെ ശിവൻ (വൈസ് പ്രസിഡന്റ്), പ്രസന്നൻ കരീമഠം (സെക്രട്ടറി), രാജുമോൻ (ജോയിന്റ് സെകര്ട്ടറി), എം.കെ വാസു (ഖജാൻജി), പി.കെ രാജപ്പൻ (രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു.
മാതൃവേദി കരീമഠം യൂണിറ്റ് ഭാരവാഹികളായി പ്രസിഡന്റ് സുഗന്ധമ്മ വിശ്വൻ, വത്സല ഗോപാലൻ (വൈസ് പ്രസിഡന്റ്), ശാലിനി നിഥിൻകുമാർ (സെക്രട്ടറി), രേവമ്മ ജയറാം ( ജോയിന്റ് സെക്രട്ടറി), ഗീതാ ഷാജി (ഖജാൻജി), വത്സമ്മ വിശ്വനാഥൻ (രക്ഷാധികാരി) എന്നിവരെയും തിരഞ്ഞെടുത്തു.