വെൺകുറിഞ്ഞി : എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെൻ്റ് വെൺകുറിഞ്ഞി യൂണിറ്റ് വാർഷിക സമ്മേളനം യൂത്ത്മൂവ്മെന്റ് എരുമേലി യൂണിയൻ ചെയർമാൻ ഷിൻ ശ്യാമളൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സൂരജ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത്മൂവ്മെന്റ് എരുമേലി യൂണിയൻ കൺവീനർ റെജിമോൻ പൊടിപ്പാറ മുഖ്യപ്രഭാഷണവും, വൈസ് ചെയർമാൻ ഉണ്ണിക്കൃഷ്ണൻ സംഘടനാസന്ദേശവും നൽകി. വെൺകുറിഞ്ഞി ശാഖ പ്രസിഡന്റ് വിനോദ് പി.വി, സെക്രട്ടറി ലിജികുമാർ എന്നിവർ അവാർഡ് വിതരണം നടത്തി. ശാഖാ വൈസ് പ്രസിഡൻ്റ് രാജപ്പൻ ഇലവുങ്കൽ, കമ്മിറ്റി അംഗങ്ങളായ ബ്രഷ്‌ണേവ് പി.എസ്, ജയപ്രകാശ് പി.ജി, വനിതാസംഘം പ്രസിഡൻ്റ് ഓമന സദാനന്ദൻ, സെക്രട്ടറി അമ്പിളി സന്തോഷ്, യൂത്ത്മൂവ്മെന്റ് യൂണിയൻ കൗൺസിൽ അംഗം അനന്ദു അനിൽ, സന്ധ്യ സൂരജ്, കുടുംബ യുണിറ്റ് കൺവീനർ സുബി, യൂത്ത്മൂവ്മെൻ്റ് വെൺകുറിഞ്ഞി യൂണിറ്റ് സെക്രട്ടറി അതുൽ ആർ മോഹൻ, വൈസ് പ്രസിഡന്റ് പ്രസീദ അനിൽ എന്നിവർ സംസാരിച്ചു.