തലയോലപ്പറമ്പ് : ചെമ്പിൽ കഞ്ചാവ് മാഫിയയുടെ ആക്രമത്തിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി 9.45 ഓടെ ചെമ്പ് അങ്ങാടിയിലാണ് സംഭവം. തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ മിഥുൻജിത്ത്, സനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാരകായുധങ്ങളുമായി എത്തിയ സംഘം ആക്രമിക്കുകയും വധഭീഷണി മുഴക്കുകയും പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. കഞ്ചാവ് മാഫിയക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ആക്രമികളെ ഉടൻ പിടികൂടണമെന്നും ഡി.വൈ.എഫ്.ഐ തലയോലപ്പറമ്പ് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. വൈക്കം പൊലീസ് കേസെടുത്ത് അന്വോഷണം ആരംഭിച്ചു.