വൈക്കം : എസ്.എൻ.ഡി.പി യോഗം ടൗൺ നോർത്ത് 1184 ാം നമ്പർ ശാഖാ യോഗത്തിനു കീഴിലുള്ള ഡോ.പൽപ്പു സ്മാരക കുടുംബ യൂണിറ്റിന്റെ 19 ാം മത് വാർഷികവും 162ാം മത് കുടുംബ സംഗമവും യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിജു വി കണ്ണേഴൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.എൻ.കെ ശശിധരൻ, സെക്രട്ടറി ഡി.ജഗദീഷ് അക്ഷര, യൂണിറ്റ് കൺവീനർ അഭിലാഷ്, ശാഖ വൈസ് പ്രസിഡന്റ് നീലാംബരൻ വെണ്ണാഴപ്പള്ളി, പി.ജെ.ബിനുരാജ്, മനോജ്, ജിതശോതൻ, ചന്ദ്രബാബു എഴുകണ്ടയിൽ, വനിതാ സംഘം സെക്രട്ടറി ഷൈമോൾ, മഹേഷ് തോട്ടായപ്പള്ളി, ചെയർമാൻ ഗോപി നമ്പിത്താനം, ഹരിദാസ് നയനം എന്നിവർ പ്രസംഗിച്ചു. കുടുബാംഗങ്ങൾക്കുള്ള ഉപഹാര വിതരണവും കലാകായിക പരിപാടികളും ഗാനമേളയും നടത്തി