kali

മണർകാട്: മണർകാട് ഗ്രാമപഞ്ചായത്തിലെ ക്ഷീര കർഷകർക്കുള്ള പഞ്ചായത്തിന്റെ പാൽ ഇൻസെന്റീവ്, പാമ്പാടി ബ്ലോക്ക് മണർകാട് ഗ്രാമ പഞ്ചായത്തുകളുടെ കാലിതീറ്റ എന്നിവയുടെ വിതരണ ഉദ്ഘാടനം മണർകാട് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ബിജു, പാമ്പാടി ബ്ലോക്ക് മാലം ഡിവിഷൻ മെമ്പർ ബിജു തോമസ് എന്നിവർ ചേർന്നു നിർവഹിച്ചു. ക്ഷീര വികസന ഓഫീസർ വിജി വിശ്വനാഥ്, മണർകാട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് കെ. ഫിലിപ്പ്, മെമ്പർ പൊന്നമ്മ രവി, ക്ഷീര സംഘം പ്രസിഡന്റ് വി.സി സ്‌കറിയ, വൈസ് പ്രസിഡന്റ് ബോബി തോമസ് തുടങ്ങിയവർ പങ്കെടുത്തു.