മുക്കുട്ടുതറ: ഇടകടത്തി ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. 18 നാണ് ആറാട്ട്. പാലാ മോഹനൻ തന്ത്രിയുടെ മുഖ്യകാർമികത്വത്തിലും ക്ഷേത്ര മേൽശാന്തി ശ്രീശാന്ത് പാലയ്ക്കലിന്റെ സഹകാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്. ഉഷശീവേലി, പന്തീരടിപൂജ, സർപ്പപൂജ, ഉച്ചപൂജ, വിശേഷാൽ ചന്ദനം ചാർത്തോടെ ദീപാരാധന എന്നിവ ഇന്നലെ നടന്നു. ഇന്ന് രാവിലെ 8ന് നവകം, പഞ്ചഗവ്യം, 9.30ന് ശ്രീഭൂതബലി, വൈകിട്ട് 6.30ന് സമൂഹ പുഷ്പാഭിഷേകം. 17ന് രാവിലെ 10ന് നെയ്യ് അഭിഷേകം, വൈകിട്ട് 11ന് പള്ളിവേട്ട പുറപ്പാട്, പള്ളിവേട്ട, 12ന് ശയ്യാ പൂജ, പള്ളിനിദ്ര. സമാപനദിവസമായ 18ന് രാവിലെ 5.30ന് കണികാണിക്കൽ മണ്ഡപത്തിൽ, 9ന് കലശാഭിഷേകം, 10ന് നാരങ്ങാവിളക്ക്, വൈകിട്ട് 4.45ന് ആറാട്ട് ഹോമം, ആറാട്ട് ബലി, ആറാട്ട് പുറപ്പാട്, 5.45ന് ആറാട്ട്, 6.45 ന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, 7.15ന് കൊടിയിറക്ക്, വലിയകാണിക്ക, 7.30ന് ആകാശവിസ്മയം. ഉത്സവത്തിന് ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് മജേഷ് രവീന്ദ്രൻ വാഴപ്പള്ളിയിൽ, വൈസ് പ്രസിഡന്റ് വി.കെ പ്രകാശ് വട്ടപ്പള്ളിൽ, സെക്രട്ടറി ഇ.പി രാജേന്ദ്രൻ ഈട്ടിക്കൽ, കൺവീനർ എൻ.പി ബിജു നാരകത്തോലിൽ, ജോയിന്റ് കൺവീനർ ഇ.ആർ റെജിമോൻ ഇട്ടിക്കുന്നിൽ എന്നിവരാണ് നേതൃത്വം നൽകുന്നത്.