വൈക്കം : മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. തന്ത്രിമാരായ മോനാട്ടുമന കൃഷ്ണൻ നമ്പൂതിരി, ഗോവിന്ദൻ നമ്പൂതിരി, എന്നിവരുടെ നേതൃത്വത്തിൽ മോനാട്ട് മന ചെറിയ കൃഷ്ണൻ നമ്പൂതിരി കൊടിയേ​റ്റി. കൊടിയേ​റ്റിന് മുൻപായി വിശേഷൽ പൂജകളും ദ്റവ്യകലശം, ബ്രഹ്മകലശം തുടങ്ങിയ അഭിഷേകങ്ങളും നടന്നു. ആചാര പ്രകാരം 22 ന് വൈക്കം മഹാദേവ ക്ഷേത്രം ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ചെമ്മനത്തുകര പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്ക് എഴുന്നള്ളിപ്പും ഇറക്കി പൂജയും നടത്തും. വൈക്കം സമൂഹം , വടയാർ സമൂഹം എന്നിവിടങ്ങളിലും ഇറക്കി പൂജയുണ്ട്. 23 നാണ് ഉത്സവബലിയും വലിയ വിളക്കും. 24 ന് ആറാട്ടോടെ ഉൽസവം സമാപിക്കും.

ഇന്ന് രാവിലെ 5 ന് നടതുറക്കൽ, നിർമ്മാല്യം, ഗണപതി ഹോമം, ഉഷപൂജ, എതൃത്തപൂജ, പന്തിരടി പൂജ, നവകം, ശ്രീ ഭൂതബലി 8ന് പാരായണം, വൈകിട്ട് 7.30 ന് അരുന്ധതി സുരേഷിന്റെ സംഗീത സദസ്സ്, വലിയ തീയാട്ട്, 17 ന് 8 ന് പാരായണം, വൈകിട്ട് 7.30 ന് ടി. വി പുരം അമൽ റോയിയുടെ സംഗീത സദസ്സ്, 18 ന് രാവിലെ 8 ന് പാരായണം വൈകിട്ട് 5 ന് താലപ്പൊലി , 7.30 ന് ഗോവിന്ദ് വർമ്മയുടെ സംഗീത സദസ്സ് 19 ന് രാവിലെ 8 ന് പാരായണം വൈകിട്ട് 6.30ന് ശ്രീഭൂതബലി , തീയാട്ട് വൈകിട്ട് 7ന് തിരുവാതിരകളി. 20 ന് രാവിലെ 8ന് പരായണം, വൈകിട്ട് 6.30 ന് ശ്രീ ഭൂതബലി , തീയാട്ട് , നൃത്താവിഷ്‌കാരം, 21 ന് രാവിലെ 8ന് പാരായണം വൈകിട്ട് 6.30ന് ശ്രീഭൂതബലി, തീയാട്ട് , ചേർത്തല രാജാറാമിന്റെ ഗാനസുധ. 22 ന് രാവിലെ 5.30ന് മൂത്തേടത്ത് കാവിലമ്മയുടെ കൂടി പൂജ എഴുന്നള്ളിപ്പ്, 8.30 ന് ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം 10 ന് വൈക്കം സമൂഹം, 11 ന് വടയാർ സമൂഹം, വൈകിട്ട് . 5.15 ന് വൈക്കം മഹാദേവ ക്ഷേത്രം 8 ന് പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തുടർന്ന് മൂത്തേടത്ത് കാവിൽ സമാപനം. വൈകിട്ട് 7 ന് തിരുവാതിര. 23ന് രാവിലെ 8ന് പാരായണം, 10 ന് ഉത്സവബലി ദർശനം, വൈകിട്ട് 7 ന് തിരുവാതിര കളി, 7.30 ന് വൈക്കം മേൽശാന്തി ടി.എസ്.നാരായണൻ നമ്പൂതിരിയുടെ ഭക്തിഗാന മഞ്ജരി, 8.30 ന് വലിയ വിളക്ക്, 24 ന് രാവിലെ 8ന് പാരായണം, വൈകിട്ട് 6.30ന് ആറാട്ട് ബലി , കൊടിയിറക്ക് 8.30 ന് ആറാട്ട്, ആറാട്ട് വരവ് , വെച്ചൂർ രാജേഷിന്റെ മേജർ സെ​റ്റ് പഞ്ചവാദ്യം വലിയ കാണിക്ക, വെടിക്കെട്ട്, 25 കലശാഭിഷേകം 'ശ്രീഭൂതബലി, വലിയ തീയ്യാട്ട് താലപ്പൊലി. മാർച്ച് 31 മുതൽ ഏപ്രിൽ 13 വരെ വിവിധ സാമുദായിക സംഘടനകളുടെ താലപ്പൊലി. 14 ന് ഗരുഡൻ തുക്കവും 15 ന് വിഷു മഹോത്സവവും ആഘോഷിക്കും. വിഷു ദിനത്തിൽ തോ​റ്റംപാട്ട്, വിൽപ്പാട്ട്, വലിയ ഗുരുതി തീയാട്ട്, അരിയേറ് എന്നിവയ്ക്ക് ശേഷം നടയടക്കും.
.