വൈക്കം : വൈക്കം മഹാദേവ ക്ഷേത്രത്തിൽ മാല്യന്യങ്ങൾ സംസ്‌കരിക്കുവാൻ സ്ഥാപിച്ച ഇൻസിനറേറ്റർ ജീർണ്ണിച്ച് താഴെ വീണിട്ട് മാസങ്ങളായി. ഇത് നന്നാക്കുവാൻ യാതൊരു നടപടിയും സ്വീകരിക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറായാട്ടില്ല. പ്രധാനമായും പ്രാതലിന്റെ അവശിഷ്ടങ്ങളാണ് ഇവിടെ സംസ്‌കരിച്ചിരുന്നത്. കൊവിഡ് മൂലം നിറുത്തിവച്ചിരുന്ന പ്രാതൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് പുനരാരംഭിച്ചിരുന്നു.
ഇൻസിറിനേറ്ററിന് കേട് വന്നതോടെ ക്ഷേത്രത്തിലുണ്ടാകുന്ന മാലിന്യങൾ ക്ഷേത്രവളപ്പിൽ ഇട്ടു കത്തിക്കേണ്ടി വരും . കഴിഞ്ഞ ദിവസം മാലിന്യങ്ങൾ കത്തിക്കുന്നതിനിടെ ക്ഷേത്രത്തിൽ പ്രത്യേകമായി സംരക്ഷിച്ചിരുന്ന നക്ഷത്ര വൃക്ഷത്തിന് തീപിടിച്ചിരുന്നു.