കോട്ടയം : നാല് വർഷമായി മുടങ്ങിക്കിടക്കുന്ന പുല്ലരിക്കുന്ന് ബസ് റൂട്ട് പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രതിഷേധ മാർച്ചും ധർണയും നടത്തി. ജില്ലാ കമ്മിറ്റി അംഗം കെ.എൻ.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ടി.ജി പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ ശ്രീമോൻ, എം.എസ് വേണുകുട്ടൻ, ആഷ്‌ലി ഷാജി, എസ്.മുജീബ്, ടി.പി പ്രകാശ്, എ.വി ഷാജി, മനീഷ് കൊച്ചുമോൻ എന്നിവർ പങ്കെടുത്തു.