വൈക്കം : വൈക്കം മഹാദേവ ക്ഷേത്ര സമുച്ചയത്തിന്റെ ഭാഗമായ കാലാക്കൽ ക്ഷേത്രത്തിലെ പത്താമുദയ ഹോത്സവത്തിന് മുന്നോടിയായുള്ള താലിഎഴുന്നള്ളിപ്പ് കാലാക്കൽ വലിയച്ചന് പ്രത്യേക പൂജകൾ നടത്തിയ ശേഷം പുറപ്പെട്ടു. മേൽശാന്തി മനീഷ് നാരായണൻ, വെളിച്ചപ്പാട് എൻ.ആർ രാജേഷ് നടുച്ചിറയ്ക്ക് എഴുന്നള്ളിക്കാനുള്ള ദേവചൈതന്യം ആവാഹിച്ച താലം കൈമാറി. ഏപ്രിൽ 21 മുതൽ 25 വരെയാണ് പത്താമുദയ ഉത്സവം. ചടങ്ങിൽ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എം.ജി മധു, അസി.കമ്മിഷണർ ജയകുമാർ എന്നിവർ പങ്കെടുത്തു.