കോട്ടയം : നൂറ് കണക്കിന് ഭക്തജനങ്ങളുടെ കണ്ഠത്തിൽ നിന്ന് ഉയർന്ന ശിവസ്തുതിക്കിടയിൽ പത്തു ദിവസം നീളുന്ന തിരുനക്കര മഹാദേവ ക്ഷേത്രോത്സവത്തിന് കൊടിയേറി. തന്ത്രി കണ്ഠരര് മോഹനനരുടെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറിയത്. തുർന്ന് വെടിക്കെട്ടും അനൂപ് ശങ്കറിന്റെ നേതൃത്വത്തിൽ ഗാനമേളയും അരങ്ങേറി. ഇനി മൂന്നു രാവുകളിൽ കഥകളി മഹോത്സവമാണ്. ഇന്ന് രാത്രി 9.30ന് കുചേലവൃത്തം . കലാമണ്ഡലം അച്യൂതൻ വാര്യർ (കുചേലൻ ) കലാമണ്ഡലം പ്രദീപ് (കുചേല പത്നി) കലാമണ്ഡലം ആദിത്യൻ ( ശ്രീകൃഷ്ണൻ) കലാമണ്ഡലം വിഷ്ണു( രുഗ്മിണി) എന്നിവരാണ് അരങ്ങത്ത്. കോട്ടക്കൽ മധു, നെടുമ്പള്ളി റാം മോഹൻ (പാട്ട്) കലാണ്ഢലം വേണു മോഹൻ (ചെണ്ട) കലാമണ്ഡലം പ്രശാന്ത് (മേളം) എന്നിവരാണ് പിന്നണിയിൽ. 17ന് രാത്രി 10ന് കർണശപഥം കഥകളി. കലാമണ്ഡലം,നീരജ് ( (ദുര്യോധനൻ) അരുൺരാജ് ( ഭാനുമതി) കൃഷ്ണകുമാർ (കർണ്ണൻ) ഷണ്മുഖൻ (കുന്തി ) എന്നിവർ വേഷം കെട്ടും. പാട്ട് പത്തിയൂർ ശങ്കരൻ കുട്ടി , കലാമണ്ഡലം വിഷ്ണു, ചെണ്ട കലാമണ്ഡലം കൃഷ്ണദാസ്, മദ്ദളം കലാനിലയം മനോജ് ,18 ന് രാത്രി 10 ന് കിരാതം കഥകളി. കേരളകൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ കളിവിളക്ക് തെളിയിക്കും. കലമണ്ഡലം വൈശാഖ്, രവികുമാർ, അനിൽ, വിഷ്ണു മോൻ ,ഹരികൃഷ്ണൻ, കുറിച്ചി അനന്ത കൃഷ്ണൻ ,പാട്ട് കലാമണ്ഡലം വിശ്വാസ്, യശ്വന്ത് , മേളം കലാമണ്ഡലം ശ്രീവിൻ , ഗണേശൻ , രാഹുൽ നമ്പീശൻ ,ശ്രീഹരി