തോടനാൽ : കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാപഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് തോടനാലിൽ ആധുനിക രീതിയിലുള്ള ഇൻഡോർ ഷട്ടിൽ കോർട്ട് യാഥാർത്ഥ്യമാകുന്നു. നിർമ്മാണ ഉദ്ഘാടനം മാണി സി. കാപ്പൻ എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസി പൊയ്കയിൽ, പഞ്ചായത്ത് മെമ്പർമാരായ അഡ്വ. ജി. അനീഷ്, ആനീസ് ചൂരനോലിൽ, മഞ്ചു ദിലീപ്, സ്മിത വിനോദ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി. ജോസഫ് കളരുപാറ, ആന്റണി വട്ടക്കുന്നേൽ, ശ്രീകുമാർ തെക്കേടത്ത് ഷാജി ഗണപതിപ്ലാക്കൽ, ജോഷി പുളിയ്ക്കൽ, ജോയി മാടയാങ്കൽ, ജോർജ്ജ് പാറത്താനത്ത്, മുരളീധരൻ മുണ്ടയ്ക്കൽ എന്നിവർ പ്രസംഗിച്ചു.