panni

കോട്ടയം: കാട്ടുപന്നികളെയും മറ്റു വന്യമൃഗങ്ങളെയും ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിന് നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് തോമസ് ചാഴികാടൻ എം.പി ലോക്സഭയില്‍ ആവശ്യപ്പെട്ടു. വന്യമൃഗങ്ങള്‍ സ്ഥിരമായി ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും അതിക്രമിച്ചു കടക്കുകയാണ്. ഈ വർഷം ജനുവരി വരെ കേരളത്തില്‍ വന്യജീവികളുടെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 64 ആയി. വര്‍ഷങ്ങളായി വന്യമൃഗങ്ങളുടെ എണ്ണം പെരുകിയിട്ടുണ്ട്. കിടങ്ങുകളും സോളാര്‍വേലികളും നിര്‍മിച്ചതു കൊണ്ട് മാത്രം വന്യമൃഗങ്ങളുടെ കടന്നുകയറ്റം തടയാൻ കഴിയുന്നില്ല. കൃഷിയിടത്തില്‍ നുഴഞ്ഞുകയറുന്ന കാട്ടുപന്നികള്‍ അടക്കമുള വന്യജീവികളെ കൊല്ലാനും സ്വയം പ്രതിരോധ മാര്‍ഗം എന്ന നിലയില്‍ ആയുധങ്ങള്‍ ഉപയോഗിക്കാനും കര്‍ഷകര്‍ക്ക് അനുവാദം നൽകണം.