പാലാ : വെള്ളാപ്പാട് ഭഗവതി ക്ഷേത്രത്തിൽ മീനപ്പൂരമഹോത്സവത്തിന്റെ നാലാം ദിവസമായ ഇന്ന് രാവിലെ 9 മുതൽ കലശാഭിഷേകം, മകം തൊഴൽ എന്നിവ നടക്കും. ഉത്സവത്തിന്റെ പ്രധാന ചടങ്ങായ ജീവത എഴുന്നള്ളത്ത് വൈകിട്ട് നാലിന് ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. മാവേലിക്കര മുളയ്ക്കൽ ജയപ്രകാശ് നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജീവത എഴുന്നള്ളത്തിന് കാർമ്മികത്വം വഹിക്കുന്നത്. ളാലം മഹാദേവ ക്ഷേത്രത്തിൽ എത്തി ആറിന് താലപ്പൊലി, ചെണ്ടമേളം, പമ്പമേളം, കുത്തിയോട്ടം, തെയ്യം, എന്നിവയുടെ അകമ്പടിയിൽ ആഘോഷമായി
ജീവത എഴുന്നള്ളത്ത് ഭഗവതി ക്ഷേത്രസന്നിധിയിലേയ്ക്ക് പുറപ്പെടും.