വൈക്കം : ബഡ്ജറ്റിൽ പെൻഷൻകാരെ അവഗണിച്ചെന്ന് ആരോപിച്ച് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈക്കം സബ് ട്രഷറി ഓഫീസ് പടിക്കൽ ധർണ്ണ നടത്തി. പ്രസിഡന്റ് ബി.ഐ.പ്രദീപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമരം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ഭാരവാഹി എം.കെ.ഷിബു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ഡി.ഉണ്ണി, പി.എസ് ശ്രീനിവാസൻ, ജില്ലാ സെക്രട്ടറി പി.കെ. മണിലാൽ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഇടവട്ടം ജയകുമാർ, ഇ.എൻ. ഹർഷകുമാർ, പി.വി.സുരേന്ദ്രൻ, ശ്രീരാമചന്ദ്രൻ, ഗിരിജാ ജോജി , ലീലാ അക്കരപ്പാടം, കെ.എം. ജമാൽ, ഷാജി, എന്നിവർ സംസാരിച്ചു.