കുറവിലങ്ങാട് : കേരള വ്യാപാരി വ്യവസായി സമിതി കുറവിലങ്ങാട് യൂണിറ്റ് കൺവെൻഷൻ ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബേബിച്ചൻ തയ്യിൽ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ രാജു ജോൺ, ബിനു നീറോസ്, ബിജു വട്ടാനിരപ്പേൽ, സിൻസി മാത്യു, സ്വപ്ന സുരേഷ്, വി ഡി. തമ്പി, ബിനോമോൻ, എ കെ തോമസ്, വിശ്വൻ സി ആർ തുടങ്ങിയവർ സംസാരിച്ചു.