വൈക്കം : ദേശീയ പണിമുടക്കിന്റെ ഭാഗമായി ജില്ലാ വാഹന പ്രചരണജാഥ വൈക്കത്തുനിന്ന് പുറപ്പെട്ടു. ബോട്ടുജെട്ടി മൈതാനത്തു നടന്ന സമ്മേളനത്തിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ് പ്രചരണജാഥ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ അഡ്വ.വി.ബി ബിനു, വൈസ് ക്യാപ്റ്റൻ പി.വി പ്രസാദ്, ജാഥാ മാനേജർ വി.കെ സുരേഷ്‌കുമാർ അഡ്വ. റെജി സഖറിയ, വി.പി ഇബ്രാഹിം, കെ.കെ രമേശൻ, പി.ജെ വർഗ്ഗീസ്, സാബു പുതുപ്പറമ്പിൽ, എം.എൻ ദിവാകരൻ നായർ, ജിജി പോത്തൻ, അഡ്വ. വി.കെ സന്തോഷ്‌കുമാർ, ബാബു കെ ജോർജ്ജ്, കെ.ഡി വിശ്വനാഥൻ, എം.കെ കണ്ണൻ, കെ.എൻ രാജൻ, എൻ.സി രാജൻ, ജോൺ പുതുപ്പള്ളി, വി.എം റെക്‌സോൺ, അസീസ് കുമാരനെല്ലൂർ, ഹലീൽ റഹ്മാൻ, സെബാസ്റ്റിയൻ ജോസഫ്, കെ.കെ ജോസഫ്, അഭിലാഷ് ശ്രീനിവാസൻ, രാജേഷ് വട്ടയ്ക്കൽ, ബാബു മഞ്ഞള്ളൂർ, പി.എസ് പുഷ്‌കരൻ എന്നിവർ പ്രസംഗിച്ചു.