fire

ചങ്ങനാശേരി: വാഴൂർ റോഡിൽ മാമൂട് കൊച്ചു റോഡിനു സമീപം എടത്വ സ്വദേശി ജോസ് ജേക്കബിന്റെ ഉടമസ്ഥതയിലുള്ള അഞ്ചര ഏക്കർ തോട്ടത്തിന് തീ പിടിച്ചു. വിളവെടുപ്പിനുശേഷം ഉണങ്ങി നിന്ന കൈത ചെടികൾക്കും പുല്ലിനും ആണ് തീപിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ചങ്ങനാശേരി അഗ്നിശമനസേനയുടെ രണ്ട് യൂണിറ്റ് എത്തി തീയണച്ചിട്ടു മ‌ടങ്ങി. എന്നാൽ പൂർണമായും അണഞ്ഞിരുന്നില്ല. തുടർന്ന് വീണ്ടും തീ വ്യാപിച്ചു. വീണ്ടും അറിയിച്ചതനുസരിച്ച് സേന എത്തി വൈകുന്നേരം നാലോടെ തീ പൂർണമായും നിയന്ത്രണവിധേയമാക്കി. കൈതതോട്ടത്തിനു സമീപം പെട്രോൾ പമ്പ് സ്ഥിതി ചെയ്യുന്നത് കൂടുതൽ ആശങ്കക്കിടയാക്കി.