loosi

കാഞ്ഞിരപ്പള്ളി: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കാൻസർ രോഗിയായ വീട്ടമ്മ മരിച്ചു. കാഞ്ഞിരപ്പള്ളി മാനിടംകുഴി ചക്കാലയിൽ ലൂസി ഈപ്പൻ (47) ആണ് മരിച്ചത്. ഞായറാഴ്ച ഉറങ്ങുന്നതിനിടെ ദേഹത്ത് തീപടരുകയായിരുന്നു. മുറിയിൽ ഒപ്പം കിടന്ന മാനസിക വെല്ലുവിളി നേരിടുന്ന മകൻ തീപ്പെട്ടി ഉരച്ചതാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മരിച്ചു. മക്കൾ: ജെയ്സൺ, ജോയ്‌സ്, ജോമോൻ, ജോജി. സംസ്‌കാരം ഇന്ന് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.